/ /ന്നലിദല്മണലാഠഠിദ.ഠനള/
1
ശ്രിരാമഗിത
(അര്ത്ഥസ്സഹ്/തം)
1111111111 11.1
15 ലട 0 0ഗഥ://ന31ഒ/ദദ്ലാഠഠ൭.ഠ02/ വില ഒ
ഠദ്ധ്ഥ റഠാന്നഠഥട ൧ന്ധാഥിഠനിഠഥഥാന്നലിടി-ഠഥം്ഡട 3.0 ധലാഠ്൦ര്‍ ലട.
1-1000% 17211590 19
1ന:/അല്മമിമലിഠറ1ട.07്
൧൧൦ 2013
ശ്രീരാമഗീത അര്‍ത്ഥസഹിതം
മുഖവുര
ശ്രീരാമഗീത: മലയാളികള്‍ക്ക് ചിരപരിചിതമാണ് എഴുത്തച്ഛന്റെ
അദ്ധ്യാത്മരാമായണം. വേദവ്യാസവിരചിതമായ പബ്രഹ്മാണ്ഡപുരാ
ണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ശിവപാര്‍വ്വതിസംവാദത്തില്‍
വര്‍ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മരാമായണമെന്ന
പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ
ഉത്തരകാണ്ഡം അഞ്ചാം സര്‍ഗ്ഗത്തില്‍ ശ്രീരാമന്‍ ലക്ഷ്മണന് സ്രഹ്മ
വിദ്യ ഉപദേശിക്കുന്ന സന്ദര്‍ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ
ഈ സര്‍ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു.
സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമച്ര്ന്ദ
നെ സമീപിച്ച് ലക്ഷ്മണന്‍ യഥാവിധി പ്രണാമങ്ങളര്‍പ്പിച്ചശേഷം
സംസാരസാഗരത്തില്‍നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം
തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ
പ്രാര്‍ത്ഥന കേട്ട് ശ്രീരാമന്‍ വേദോക്തവും വിശിഷ്ടവുമായ ആത്മ
ജ്ഞാനം ലക്ഷ്മണന്‍ ഉപദേശിച്ചു. അതാണ് ശ്രീരാമഗീത.
ശ്രീരാമഗീതയുടെ ഉള്ളടക്കം: ശശ്രീരാമോപദിഷ്ടമായ ഈ 906 ശ്ലോക
ങ്ങളില്‍ സര്‍വ്വവേദാന്തസാരം തന്നെ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
ശിഷ്യന്റെ യോഗ്യതകള്‍, സദ്ഗുരുവിന്റെ ആവശ്യകത, മുക്തി
ക്ഴുള്ള ഉപായം, ജ്ഞാനകര്‍മ്മസമുച്ചയവാദഖണ്ഡനം, മഹാവാക്യ
വിചാരം, അവസ്ഥാരരത്തയവിവേകം, പഞ്ചകോശവിവേകം, അദ്ധ്യാസ
നിരൂപണം, ഓംകാരോപാസന, ആത്മവിചാരം എന്നീ വിഷയങ്ങള്‍
വളരെ ചുരുക്കി ്രീരാമഗീതയില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.
ഗീതകള്‍ നിരവധി: ഗീത എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം
സ്മരിക്കുന്നത് ശ്രീമദ് ഭഗവദ്ഗീതയാണ്. എന്നാല്‍ അതിനു പുറമെ
നിരവധി ഗീതകള്‍ മഹാഭാരതത്തിലും പുരാണങ്ങളിലും മറ്റു
2
ശ്രീരാമഗീത അര്‍ത്ഥസഹിതം
ഗ്രന്ഥങ്ങളിലും കാണപ്പെടുന്നുണ്ട്. മഹാഭാരതം ശാന്തിപര്‍വ്വത്തില്‍
മാത്രമായി ഒന്‍പത് ഗീതകളുള്ളതായി ബാലഗംഗാധരതിലകന്റെ
ഗീതാരഹസ്ൃത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മറ്റു പര്‍വ്വങ്ങളിലും വിവിധ
ഗീതകളുണ്ട്. ഭാഗവതത്തിലും കപിലഗീത, ഉദ്ധവഗീത ഇത്യാദി
ഗീതകളുണ്ട്. ഇതുകൂടാതെ വിവിധ പുരാണങ്ങളില്‍ ശിവഗീത,
ദേവീഗീത, ഗണേശഗീത, ഈശ്വരഗീത, ഭഗവതിഗീത, അവധൂത
ഗീത, അഷ്ടാവ്രകഗീത, ഒ്ൂഭുഗീത, അഗസ്ത്ൃഗീത, ബ്രഹ്മഗീത,
എന്നു തുടങ്ങി 123 ഗീതകളുടെ ഒരു പട്ടിക ഡോ. വി. രാഘവന്‍
രചിച്ച റീഡിങ്ങ്സ് ഫ്ഫം ദി ഭഗവദ്ഗീത” എന്ന കൃതിയില്‍ ഉള്‍
ക്കൊള്ളിച്ചിട്ടുണ്ട്. പൌരാണികഗീതാസാഹിത്യം എന്നാണ് ഇവ
പൊതുവെ അറിയപ്പെടുന്നത് ഇതുകൂടാതെ ആധുനികമായ ഗാന്ധി
ഗീത, സത്യാധ്രഹഗീത, ക്രിസ്തുഗീത, ഗിരിഗീത, അല്ലാഗീത
തുടങ്ങിയവയുമുണ്ട്.
ഭഗവദ്ഗീതയാണ് ഇവയില്‍ ഏറ്റവും പ്രാചീനമെന്നും, അതിനെ
അനുകരിച്ചുണ്ടായവയാണ് പൌരാണികമായ മറ്റു ഗീതകളെന്നു
മാണ് പണ്ഡിതമതം. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മഹാഭാരത
ത്തിലെ മറ്റു ഗീതകള്‍ക്ക് ഭഗവദ്ഗീതയോടു സാദുൃശ്യമില്ല. എന്നാല്‍
പൌരാണികഗീതകളില്‍ പലതിനും ഭഗവദ്ഗീതയുമായി ഒരു പരിധി
വരെ സാദൃശ്യവുമുണ്ട്.
ശ്രീരാമഗീത ഇ-ബുക്ക്: ലോകമാസകലം ശ്രീരാമഭക്തര്‍ ശ്രീരാമ
നവമി ആഘോഷിക്കുന്ന ഈ വേളയില്‍ ശ്രീരാമഗീതയുടെ
മലയാളം ഇ-ബുക്ക് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചതില്‍ അത്ൃന്തം
ചാരിതാര്‍ത്ഥ്യമുണ്ട്. ശ്രീരാമഗീതയും പൌരാണികമായ മറ്റു വിശിഷ്ട
ഗീതകളും പഠിക്കുവാന്‍ ഇത് വായനക്കാര്‍ക്ക് ഒരു പ്രചോദനമായി
ത്തീരട്ടെ എന്നു പ്രത്യാശിക്കുന്നു.
- പ്രസാധകന്‍
ശ്രീരാമഗീത അര്‍ത്ഥസഹിതം
[രിരാകമിത
ശ്രീമഹാദേവ ഉവാച --
തതോ ജഗന്മംഗലമംഗലാത്മനാ
വിധായ രാമായണകീര്‍തിമുത്തമാം
ച്ചാര പൂര്‍വാചരിതം രഘൂത്തമോ
രാജര്‍ഷിവര്യൈരഭിസേവിതം യഥാ 1]
ശ്രീമഹാദേവന്‍ പറഞ്ഞു: അല്ലയോ പാര്‍വ്വതീ, അതിനുശേഷം
(സീതാപരിത്യാഗത്തിനുശേഷം) രഘുശ്രേഷ്ഠനായ ശ്രീരാമന്‍
ലോകമംഗളത്തിനായി സ്വീകരിച്ച ദിവ്യമംഗളമായ സ്വശരീരത്താല്‍
രാമായണത്തില്‍ വര്‍ണ്ണിക്കപ്പെട്ട കീര്‍ത്തിയെ നേടിയിട്ട്, ജനകാദി
കളായ രാജര്‍ഷികള്‍ പണ്ട് ആചരിച്ചിരുന്നതായ രാജധര്‍മ്മത്തെ
അനുഷ്ഠിച്ചുവന്നു.
സൌമിത്രിണാ പൃഷ്ട ഉദാരബുദ്ധിനാ
രാമഃ കഥാഃ പ്രാഹ പുരാതനീഃ ശുഭാഃ
രാജ്ഞഃ പ്രമത്തസ്യ നൃഗസ്യ ശാപതോ
ദ്വിജസ്യ തിര്യക്ത്വമഥാഹ രാഘവഃ 2
ഉദാരബുദ്ധിയായ ലക്ഷ്മണന്‍ ആവശ്യപ്പെട്ടതനുസരിച്ച് ശ്രീരാമന്‍
പുരാതനങ്ങളും ശുഭകരവുമായ കഥകള്‍ പറഞ്ഞു. പ്രമാദം മൂലം
നൃഗന്‍ എന്ന രാജാവ് ബ്രാഹ്മണശാപം നേടി നീചയോനിയില്‍
(പല്ലിയായി) പിറന്ന കഥയും ശ്രീരാമന്‍ ലക്ഷ്മണനെ വര്‍ണ്ണിച്ചു
കേള്‍പ്പിച്ചു.
ശ്രീരാമഗീത അര്‍ത്ഥസഹിതം
കദാചിദേകാന്ത ഉപസ്ഥിതം പ്രഭും
രാമം രമാലാലിതപാദപങ്കജം
സരമിത്രിരാസാദിതശുദ്ധഭാവനഃ
പ്രണമ്യ ഭക്ത്യാ വിനയാമ്പിതോ:7പ്രവീത് 3
ഒരിക്കല്‍ ഏകാന്തത്തില്‍ ഇരിക്കുന്നവനും ലക്ഷ്മീദേവിയാല്‍
സേവിക്കപ്പെടുന്ന ചരണങ്ങളോടുകൂടിയവനുമായ ശ്രീരാമചന്ദ്ര
പ്രഭുവിനെ പ്രണമിച്ച് ശുദ്ധമാനസനായ ലക്ഷ്മണന്‍ ഭക്തിയോടും
വിനയത്തോടും ഇപ്രകാരം പറഞ്ഞു.
ത്വം ശുദ്ധബോധോ;"സി ഹി സര്‍വദേഹിനാ-
മാത്മാസ്യധീശോ;സി നിരാകൃതിഃ സ്വയം
പ്രതീയസേ ജ്ഞാനദൃശാം മഹാമതേ
പാദാബ്ജഭൃംഗാഹിതസംഗസംഗിനാം 4
അവിടുന്ന് ശുദ്ധബോധസ്വരൂപനാണ്. സകലജീവികളുടെയും
ആത്മാവും, സകലതിന്റെയും ഈശനും അവിടുന്നു തന്നെയാണ്.
അല്ലയോ മഹാമതേ! നിരാകാരസ്വരൂപനായ അങ്ങ് ജ്ഞാനദൃഷ്ടിയു
ള്ളവര്‍ക്കും അവിടുത്തെ പാദപത്മങ്ങളില്‍, താമരപ്പൂവില്‍ കറുത്ത
വണ്ടെന്നപോലെ, മനസ്സിനെ ഉറപ്പിച്ചവരായ പരമഭാഗവതന്മാരുമാ
യുള്ള സംഗത്തില്‍ ആസക്തരായവര്‍ക്കും അനുഭവവേദ്യനാകുന്നു.
അഹം പ്രപന്നോ 7്‌സ്മി പദാംബുജം പ്രഭോ
ഭവാപവര്‍ഗം തവ യോഗിഭാവിതം
ല് സംസ്കൃതശ്ലോകങ്ങളില്‍ അകാരത്തെ സൂചിപ്പിക്കുവാനുള്ള പ്രശ്ശേഷചിഹ്നം (7)
ഉപയോഗിച്ചിട്ടുണ്ട്. അകാരത്തില്‍ തുടങ്ങുന്ന ഒരു പദവുമായുള്ള സന്ധിയെ
സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതാണ് ഈ ചിഹ്നം. ഉദാഹരണത്തിന് സോ7ഹം
എന്നത് സോഹം എന്നു വായിക്കാം. സഃ അഹം എന്നീ രണ്ടു പദങ്ങള്‍
ചേര്‍ന്നുണ്ടാകുന്നതാണ് 'സോ;7ഹം' എന്നാണ് ഇവിടെ പ്രശ്ശേഷം സൂചിപ്പിക്കുന്നത്.
5
ശ്രീരാമഗീത അര്‍ത്ഥസഹിതം
യഥാഞ്ജസാജ്ഞാനമപാരവാരിധിം
സുഖം തരിഷ്യാമി തഥാനുശാധി മാം മ
പ്രഭോ! ജീവനെ സംസാരസാഗരത്തില്‍ നിന്ന് മോചിപ്പിക്കുന്ന
വയും, യോഗികള്‍ സദാ ധ്യാനിക്കുന്നവയുമായ അവിടുത്തെ പാദ
പത്മങ്ങളെ ഞാന്‍ ശരണം പ്രാപിക്കുന്നു. അപാരമായ അജ്ഞാന
സമുദ്രത്തെ നിഷ്പ്രയാസം ഉടന്‍ തരണം ചെയ്യുവാനുള്ള ജ്ഞാനം
അവിടുന്ന് എനിക്ക് ഉപദേശിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
ശ്രുത്വാഥ സൌമിത്രവചോഖിലം തദാ
പ്രാഹ പ്രപന്നാര്‍തിഹരഃ പ്രസന്നധീഃ
വിജ്ഞാനമജ്ഞാനതമഃപ്രശാന്തയേ
ശ്രുതിപ്രപന്നം ക്ഷിതിപാലഭൂഷണഃ 6
ലക്ഷ്മണന്റെ വാക്കുകള്‍ കേട്ടിട്ടു, ആശ്രിതരുടെ ദുഃഖത്തെ ഹരിക്കു
ന്നവനും രാജകുലത്തിന് അലങ്കാരവുമായ ശ്രീരാമന്‍ പ്രസന്നമായ
മനസ്സോടെ അജ്ഞാനാന്ധകാരത്തെ ശമിപ്പിക്കുന്നതും വേദോക്ത
വും വിശിഷ്ടവുമായ ജ്ഞാനം അവന്‍ ഉപദേശിച്ചു.
ശ്രീരാമച്ര്്ര ഉവാച --
ആദാ സ്വവര്‍ണാശ്രമവര്‍ണിതാഃ ക്രിയാഃ
കൃത്വാ സമാസാദിതശുദ്ധമാനസഃ
സമാപ്യ തത്പൂര്‍വമുപാത്തസാധനഃ
സമാശ്രയേത്സദ്ഗുരുമാത്മലബ്ലയേ 7
ശ്രീരാമച്രന്ടന്‍ പറഞ്ഞു: ആദ്യം സ്വന്തം വര്‍ണ്ണത്തിനും ആശ്രമ
ത്തിനും (ര്രാഹ്മണാദി വര്‍ണ്ണങ്ങള്‍ക്കും (്രഹ്മചര്യാദി ആശ്രമ
ങ്ങള്‍ക്കും) അനുയോജ്യമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ചിത്തശുദ്ധി
6
ശ്രീരാമഗീത അര്‍ത്ഥസഹിതം
സമ്പാദിച്ചിട്ട്, ജഞാനലബ്ലിയ്ക്കാവശൃമായ യോഗ്യതകള്‍ നേടിയ
തിനുശേഷം ആത്മജ്ഞാനം നേടുന്നതിനായി സദ്ഗുരുവിനെ
യഥാവിധി ആശ്രയിക്കണം.
ക്രിയാ ശരീരോദ്ഭവഹേതുരാദൃതാ
പ്രിയാപ്രിയ ത ഭവതഃ സുരാഗിണഃ
ധര്‍മേതര ത്ര പുനഃ ശരീരകം
പുനഃ ക്രിയാ ച്ക്രവദീര്യതേ ഭവഃ ൫
ജീവന്‍ ശരീരം ലഭിക്കുന്നതിനുള്ള കാരണം കര്‍മ്മമാണെന്നു
കരുതപ്പെടുന്നു. ശരീരത്തില്‍ ആസക്തിയുള്ളവനന്‍ വിഷയങ്ങളില്‍
പ്രിയവും അപ്രിയവും ഉണ്ടാകുന്നു. ഇതുമൂലം ജീവന്‍ ധര്‍മ്മവും
അധര്‍മ്മവും ആചരിക്കുന്നു. അതു വീണ്ടും ശരീരപ്രാപ്തിയ്ക്കു
കാരണമാകുന്നു. അടുത്ത ജന്മത്തില്‍ വീണ്ടും കര്‍മ്മാനുഷ്ഠാനവും
അതുമൂലം പുനര്‍ജ്ജന്മവുമുണ്ടാകുന്നു. ഇപ്രകാരം ജനനമരണരൂപ
മായ സംസാരം ഒരു ച്രകം പോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
അജ്ഞാനമേവാസ്യ ഹി മൂലകാരണം
തദ്ധാനമേവാത്ര വിധൌ വിധീയതേ
വിദ്യൈവ തന്നാശവിധൌ പടീയസീ
ന കര്‍മ തജ്ജം സവിരോധമീരിതം 9
ഈ സംസാരത്തിന്റെ മൂലകാരണം അജ്ഞാനമാണ്. അജ്ഞാന
ത്തെ നശിപ്പിക്കുകയാണ് സംസാരത്തില്‍നിന്നുള്ള മോചനത്തി
നുള്ള ഉപായമെന്നു പറയപ്പെടുന്നു. അജ്ഞാനനാശത്തിനുള്ള
ഉപായം ജ്ഞാനമാകുന്നു. കര്‍മ്മം അജ്ഞാനത്തി!ല്‍നിന്നുണ്ടാകു
ന്നതാണ്. അതിന് അജ്ഞാനവുമായി വിരോധമില്ല. അതുകൊണ്ട്
അതിന് അജ്ഞാനത്തെ നശിപ്പിക്കുവാനാവില്ലെന്നു സാരം.
ശ്രീരാമഗീത അര്‍ത്ഥസഹിതം
നാജ്ഞാനഹാനിര്‍ന ച രാഗസാക്ഷയോ
ഭവേത്തതഃ കര്‍മ സദോഷമുദ്ഭവേത്
തതഃ പുനഃ സംസൃതിരപ്യവാരിതാ
തസ്മാദ്ബുധോ ജ്ഞാനവിചാരവാന്‍ ഭവേത് 10
കര്‍മ്മാനുഷ്ഠാനം കൊണ്ട് അജ്ഞാനം നശിക്കുകയോ
വിഷയാസക്തി ക്ഷയിക്കുകയോ ഇല്ല. നേരെ മറിച്ച്, അതു മൂലം
ദോഷകരമായ കര്‍മ്മങ്ങള്‍ ഉദ്ഭവിക്കും. അതുകാരണം സംസാരം
അനിയ്യര്ത്രിതമായി തുടരുകയും ചെയ്യും. (അജ്ഞാനത്തില്‍ നിന്നു
ഉളവാകുന്ന കര്‍മ്മത്തിന്റെ ഫലമായി ജീവന്‍ ഉച്ചനീചയോനികളില്‍
വീണ്ടും വീണ്ടും ജനിച്ചു മരിച്ച് സംസാരബദ്ധനായി തുടരുന്നു
വെന്നു സാരം). അതുകൊണ്ട് ബുദ്ധിമാനായ ഒരുവന്‍ വിചാര
മാര്‍ഗ്ഗത്തെ അവലംബിക്കേണ്ടതാണ്.
നനു ക്രിയാ വേദമുഖേന ചോദിതാ
തഥൈവ വിദ്യാ പുരുഷാര്‍ഥസാധനം
കര്‍തവ്യതാ പ്രാണഭ്ൃയതഃ പ്രചോദിതാ
വിദ്യാസഹായത്വമുപൈതി സാ പുനഃ 11
(ഈ സദ്മരീഭത്മിതി (ശ്രിരഥമച്യരദ്മദ്ി മേത്ചറങ്ഞെ സ്ധിദ്ഥാത്തത്മ?
നെത്ത്രായ? സ്ധാഗാരഞയായ? ച്തിയേോഗികശ് ഉമായിക്കാറുക്ള
ജഞ്ഞാനകതര്‍മ്മന്ധമുച്ച'യം എന്ന വദ അവതതിച്ചിക്കുന്തു.? എന്നാല്‍
മോക്ഷസാധനമായി ജ്ഞാനത്തെ ഉപദേശിക്കുന്ന വേദങ്ങള്‍ തന്നെ
യാണല്ലോ കര്‍മ്മങ്ങളും അനുഷ്ഠിക്കുവാന്‍ അനുശാസിച്ചിട്ടുള്ളത്.
പ്രാണനുള്ളിടത്തോളം കാലം എല്ലാവരും വേദോക്തമായ കര്‍മ്മ
ങ്ങള്‍ അനുഷ്ഠിക്കണം. അതിനാല്‍ കര്‍മ്മം ജ്ഞാനത്തിന് സഹ
കാരിയാണ് (സഹായിയാണ്.
ശ്രീരാമഗീത അര്‍ത്ഥസഹിതം
കര്‍മാകൃതഈൌ ദോഷമപി ശ്രുതിര്‍ജഗൌ
തസ്മാത്സദാ കാര്യമിദം മുമുക്ഷുണാ
നനു സ്വതന്ത്രാ ധ്രുവകാര്യകാരിണീ
വിദ്യാ ന കിഞ്ചിന്മനസാപ്യപേക്ഷതേ 12
കര്‍ത്തവ്ൃയമായ കര്‍മ്മത്തെ ചെയ്യാതിരിക്കുന്നവനന്‍ പാപമേല്‍ക്കു
മെന്ന് ശ്രുതി (വേദങ്ങള്‍) പറയുന്നു. അതുകൊണ്ട് മോക്ഷം
ഇച്ഛിക്കുന്ന ഒരുവന്‍ സദാ കര്‍ത്തവ്യകര്‍മ്മം അനുഷ്ഠിക്കണം.
(കഴിഞ്ഞമ ശ്ലോകവും ഈ ശ്ലോകത്മ/മെ ഇതുവരെയുള്ള ഭാഗദ്മും
എരീവൃചകശ്മാണ്. തുടര്‍ന്നുള്ള ഭാഗാ താതിനുകൂള മറുചടിയാണ്.?
എന്നാല്‍ മോക്ഷം നേടുന്നതിന് ജ്ഞാനം തീര്‍ച്ചയായും
സ്വതന്ത്രമായ ഒരു ഉപായമാണ്. ജ്ഞാനത്തിന് കര്‍മ്മത്തിന്റെ
യാതൊരു സഹായവും മനസ്സുകൊണ്ടുപോലും ആവശ്യമില്ല.
ന സത്യകാര്യോ;7പി ഹി യദ്വദധ്വരഃ
പ്രകാംക്ഷതേ;ന്യാനപി കാരകാദികാന്‍
തഥൈവ വിദ്യാ വിധിതഃ പ്രകാശിതൈ-
ര്‍വിശിഷ്യതേ കര്‍മഭിരേവ മുക്തയേ 13
(പ്രതിയോഗിയുടെ വാദം തുടരുന്നു) സത്ഫലത്തെ ഉണ്ടാക്കു
ന്നതാണെങ്കിലും യജ്ഞത്തിന് മറ്റു സഹകാരി കാരണങ്ങള്‍
(കാലം, ദേശം, മുതലായവ) ആവശ്യമാണ്. അതുപോലെ കര്‍മ്മ
ങ്ങളുടെ സഹായത്താല്‍ വേണ്ടപോലെ പ്രകാശിപ്പിക്കപ്പെടുന്ന
വിദ്യയും (ജ്ഞാനവും) മുക്തിയ്ക്കു കാരണമാകുന്നു.
കേചിദ്വദന്തീതി വിതര്‍കവാദിന-
സ്തദപ്യസദ്ൃഷ്ടവിരോധകാരണാത്
ദേഹാഭിമാനാദഭിവര്‍ധതേ ക്രിയാ
വിദ്യാ ഗതാഹങ്കൃതിതഃ പ്രസിദ്ധ്യതി 14.
9
ശ്രീരാമഗീത അര്‍ത്ഥസഹിതം
തെറ്റായ തര്‍ക്കത്തെ അവലംബിക്കുന്ന ചിലര്‍ ഇപ്രകാരം (മോക്ഷ
പ്രാപ്തിയ്ക്ക് കര്‍മ്മം ജ്ഞാനത്തിന്റെ സഹായിയാണ് എന്ന്) വാദി
ക്കുന്നുണ്ട്. എന്നാല്‍ അതു ശരിയല്ല. എന്തെന്നാല്‍ ജ്ഞാനവും
കര്‍മ്മവും തമ്മില്‍ വൈരുദ്ധ്യം കാണപ്പെടുന്നുണ്ട്. (പരസ്പര
വിരോധികളായ രണ്ടു വസ്തുക്കളില്‍ ഒന്നു മറ്റൊന്നിന് സഹായി
യാകില്ല എന്നു സാരം). ദേഹാഭിമാനം മൂലം (ഞാന്‍ ശരീരമാണ്
എന്ന ബോധം കൊണ്ട്) കര്‍മ്മം വര്‍ദ്ധിക്കുന്നു. എന്നാല്‍
ദേഹാഭിമാനം പോകുമ്പോഴാണ് വിദ്യ (ജ്ഞാനം) ഉണ്ടാകുന്നത്.
വിശുദ്ധവിജഞാനവിരോചനാഞ്ചിതാ
വിദ്യാത്മവ്ൃത്തിശ്ചരമേതി ഭണ്യതേ
ഉദേതി കര്‍മാഖിലകാരകാദിഭി-
ര്‍നിഹന്തി വിദ്യാഖിലകാരകാദികം 15
വിശുദ്ധമായ ജ്ഞാനത്തില്‍ രമിക്കുന്നതും ഒടുവില്‍ വര്‍ത്തിക്കു
ന്നതുമായ ആത്മാകാരവൃത്തിയാണ് വിദ്യയെന്നു പറയപ്പെടുന്നത്.
കര്‍ത്താവ്, കരണം, കാലം, ദേശം തുടങ്ങിയ കാരകങ്ങള്‍ മൂലം
കര്‍മ്മം ഉണ്ടാകുന്നു. എന്നാല്‍ വിദ്യയാകട്ടെ (ജ്ഞാനമാകട്ടെ)
സകല കാരകങ്ങളെയും ഇല്ലാതാക്കുന്നു.
തസ്മാത്ത്യജേത്കാര്യമശേഷതഃ സുധീ-
ര്‍വിദ്യാവിരോധാന്ന സമുച്ചയോ ഭവേത്
ആത്മാനുസന്ധാനപരായണഃ സദാ
നിവ്യത്തസര്‍വേന്ദ്രിയവ്ൃത്തിഗോചരഃ 16
അതുകൊണ്ട് ബുദ്ധിമാന്‍ കര്‍മ്മത്തെ തൃജിക്കേണ്ടതാണ്. കര്‍മ്മ
ത്തിന് വിദ്യയുമായുള്ള (ജ്ഞാനവുമായുള്ള) വൈരുദ്ധ്യം മൂലം
അവയുടെ സമുച്ചയം സാദ്ധ്യമല്ല. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍
10
ശ്രീരാമഗീത അര്‍ത്ഥസഹിതം
നിന്നു പിന്തിരിപ്പിച്ച് സദാ ആത്മാനുസന്ധാനത്തില്‍ മാര്രം
വ്യാപൃതനാകണം.
(40 മുതത് /6 വരെയുകൂള ശ്ലേോകങ്ങതുിത് ജഞ്ഞാനകര്‍മ്മമ്പമുച്ച'യം
എന്ന വാദം ഖണ്ഥിക്കച്ലെ്യാ.
യാവച്ഛാരീരാദിഷു മായയാത്മധീ-
സ്താവദ്ധിധേയോ വിധിവാദകര്‍മണാം
നേതീതി വാകൈ്യൈരഖിലം നിഷിധ്യ തത്
ജ്ഞാത്വാ പരാത്മാനമഥ ത്യജേത്ക്രിയാഃ 17
മായയുടെ പ്രഭാവത്താല്‍ ശരീരം, മനസ്സ്, മുതലായവയില്‍ “ഇതു
ഞാനാണ്” എന്ന ബോധം ഇരിക്കുന്നിടത്തോളം കാലം മാത്രമാണ്
വേദോക്തകര്‍മ്മങ്ങള്‍ വിഹിതമായിട്ടുള്ളത്. “നേതി, നേതി” (ഇതു
ഞാനല്ല, ഇതു ഞാനല്ല) എന്ന വാകൃത്താല്‍ ശരീരാദികളോടുള്ള
താദാത്മ്ത്തെ നിഷേധിച്ചിട്ട് പരമാത്മാവിനെ അറിഞ്ഞിട്ട സകല
കര്‍മ്മങ്ങളെയും ത്ൃജിക്കണം.
യദാ പരാത്മാത്മവിഭേദഭേദകം
വിജ്ഞാനമാത്മന്യവഭാതി ഭാസ്വരം
തദൈവ മായാ പ്രവിലീയതേ7ഞ്ജസാ
സകാരകാ കാരണമാത്മസംസ്ൃതേഃ 18
എപ്പോഴാണോ ജീവാത്മാവും പരമാത്മാവും ഭിന്നരാണെന്നുള്ള
തോന്നലിനെ അകറ്റുന്ന ജ്ഞാനം ബുദ്ധിയില്‍ പ്രകാശിക്കുന്നത്,
അപ്പോള്‍ത്തന്നെ ജീവന്റെ സംസാരത്തിനു കാരണമായിരുന്ന മായ
അതിന്റെ എല്ലാ കാര്യങ്ങളോടുംകൂടി വിലയിക്കുന്നു.
11.
ശ്രീരാമഗീത അര്‍ത്ഥസഹിതം
ശ്രുതിപ്രമാണാഭിവിനാശിതാച സാ
കഥം ഭവിഷത്യപി കാര്യകാരിണീ
വിജ്ഞാനമാത്രാദമലാദ്ധിതീയത-
സ്തസ്മാദവിദ്യാ ന പുനര്‍ഭവിഷ്യതി 19
ശ്രുതിനിര്‍ദ്ദിഷ്ടമായ ജ്ഞാനത്താല്‍ നശിപ്പിക്കപ്പെട്ടുകഴിഞ്ഞ
സംസാരകാരിണിയായ മായയ്ക്ക് പിന്നെ എങ്ങനെ വീണ്ടും
നിലവില്‍ വരുവാന്‍ സാധിക്കും? ശുദ്ധവും, അദ്ധിതീയവുമായ
അപരോക്ഷജ്ഞാനത്താല്‍ നാശമടഞ്ഞ മായ വീണ്ടും ഉണ്ടാകുക
യില്ല.
യദി സ്മ നഷ്ടാ ന പുനഃ പ്രസൂയതേ
കര്‍താഹമസ്ൃതി മതിഃ കഥം ഭവേത്
തസ്മാത്വത്ന്ത്രാ ന കിമപ്യപേക്ഷതേ
വിദ്യാ വിമോക്ഷായ വിഭാതി കേവലാ 20
ഒരിക്കല്‍ നാശമടഞ്ഞ മായ തിരിച്ചുവരാത്ത സ്ഥിതിയ്ക്ക് ജ്ഞാനി
യ്ക്ക് “ഞാന്‍ കര്‍ത്താവാണ്” എന്ന തോന്നല്‍ ഉണ്ടാകുന്നതെ
ങ്ങനെ? (ഒരിക്കലുമില്ല എന്നര്‍ത്ഥം). അതുകൊണ്ട് ജ്ഞാനം
മുക്തിയ്ക്കുള്ള സ്വത്രന്രമായ കാരണമാണ്. മോക്ഷത്തിന്
കാരണമാകുവാന്‍ ജ്ഞാനത്തിന് വേറെ ഒന്നും ആവശ്യമില്ല.
മുക്തിയ്ക്ക് ജ്ഞാനം മാത്രം മതിയാകും.
സാ തൈത്തിരീയശ്രുതിരാഹ സാദരം
ന്യാസം പ്രശസ്താഖിലകര്‍മണാം സ്ഫുടം
ഏതാവദിത്യാഹ ച വാജിനാം ശ്രുതി-
ര്‍ജ്ഞാനം വിമോക്ഷായ ന കര്‍മ സാധനം 21
12
ശ്രീരാമഗീത അര്‍ത്ഥസഹിതം
മുമുക്ഷു (മോക്ഷമിച്ചിക്കുന്നവന്‍) സകല കര്‍മ്മങ്ങളെയും തൃജി
ക്കണമെന്ന് തൈത്തിരീയശ്രുതി വ്ൃക്തമായി ഉദ്ഘോഷിക്കുന്നു.
മോക്ഷസാധനം ജ്ഞാനമാണ് കര്‍മ്മമല്ലെന്ന് ബൃഹദാരണ്യകോപ
നിഷത്തും പറയുന്നു. (തൈത്തിരീയ ആരണ്ൃകത്തിലെ (10.10) “ന
കര്‍മ്മണാ ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശുഃ'
എന്ന മ്ര്്രവും, ബ്ൃഹദാരണ്യകോപനിഷത്തിലെ (4.2.15)
“ഏതാവദരേ ഖലമൃതത്വം' എന്ന മ്രന്തവുമാണ് ഈ ശ്ലോകത്തില്‍
സൂചിപ്പിച്ചിട്ടുള്ളത്).
വിദ്യാസമത്വേന തു ദര്‍ശിതസ്ത്വയാ
ക്രതുര്‍ന ദൃഷ്ടാന്ത ഉദാഹൃതഃ സമഃ
ഫലൈഃ പൃഥക്ത്വാദ് ബഹുകാരകൈഃ ക്രതുഃ
സംസാധ്യതേ ജ്ഞാനമതോ വിപര്യയം 22
(ഇനിയുള്ള രണ്ടു ശ്ലോകങ്ങള്‍ ജ്ഞാനകര്‍മ്മസമുച്ചയവാദിയെ
ഉദ്ദേശിച്ചുള്ളതാണ്) ജ്ഞാനത്തിനു സമാനമായി നിങ്ങള്‍ യജ്ഞ
ത്തിനെ ചൂണ്ടിക്കാണിച്ചു (ശ്ലോകം 13). എന്നാല്‍ അതിനുചിതമായ
ഉദാഹരണം പറയുകയുനണ്ടായില്ല. രണ്ടിന്റെയും ഫലങ്ങള്‍
വ്യത്യസ്തമാണ്. യജ്ഞാനുഷ്ഠാനത്തിന് നിരവധി കാരകങ്ങള്‍
(യജ്ഞകര്‍ത്താവ്, യജേഞാപകരണങ്ങള്‍ തുടങ്ങിയവ) ആവശ്യ
മാണ്. എന്നാല്‍ ജ്ഞാനത്തിന്റെ കാര്യം ഇതില്‍നിന്നു ഭിന്നമാണ്.
സപ്രത്യവായോ ഹൃഹമിത്യനാത്മധീ-
രജ്ഞപ്രസിദ്ധാ ന തു തത്ത്വദര്‍ശിനഃ
തസ്മാദ്ബുധൈസ്ത്യാജ്യമവിക്രിയാത്മഭി--
ര്‍വിധാനതഃ കര്‍മ വിധിപ്രകാശിതം 23
അനാത്മാവായ ശരീരം, മനസ്സ്, മുതലായവയാണു ഞാന്‍ എന്നു
കരുതുന്ന അജ്ഞാനിയെ മാത്രമാണ് വേദോക്തമായ കര്‍മ്മം
13
ശ്രീരാമഗീത അര്‍ത്ഥസഹിതം
ചെയ്യാതിരുന്നാല്‍ വന്നുചേരുന്ന “പപത്യവായം' എന്ന പാപം ബാധി
ക്കുന്നത്. തത്ത്വദര്‍ശിയായ ജ്ഞാനിയെ ഇതു ബാധിക്കുന്നില്ല.
അതുകൊണ്ട് ജ്ഞാനി വിഹിതകര്‍മ്മങ്ങളെയും ഉപേക്ഷിക്കേണ്ട
താണ്. വിഹിതകര്‍മ്മങ്ങള്‍ അവയുടെ ഫലത്തില്‍ ആസക്തിയുള്ള
വരെ മാ്രതം ഉദ്ദേശിച്ചുള്ളവയാണ്.
ശ്രദ്ധാമ്പിതസ്തത്ത്വമസീതി വാക്യതോ
ഗുരോഃ പ്രസാദാദപി ശുദ്ധമാനസഃ
വിജ്ഞായ ചൈകാത്മൃമഥാത്മജീവയോഃ
സുഖീ ഭവേന്മേരുരിവാപ്രകമ്പനഃ 24.
ഗുരുകൃപയാല്‍ അവിടുത്തെ മുഖത്തുനിന്ന് ശുദ്ധമാനസനായി
ശ്രദ്ധാപൂര്‍വ്വം “തത്വമസി” (നീ ബ്രഹ്മമാകുന്നു) എന്ന മഹാവാക്യം
ശ്രവിച്ചിട്ട ജീവാത്മപരമാത്മൈകൃം അറിഞ്ഞ് സുഖിമാനും, മേരു
വിനെപ്പോലെ അചഞ്ചലനുമാകൂ.
ആദാ പദാര്‍ഥാവഗതിര്‍ഹി കാരണം
വാക്യാര്‍ഥവിജ്ഞാനവിധാ വിധാനതഃ
തത്ത്വം പദാര്‍ഥ പരമാത്മജീവകാ-
വസീതി ചൈകാത്മ്യമഥാനയോര്‍ഭവേത് 25
(തത്വമസി എന്ന) മഹാവാകൃത്തിന്റെ പൊരുളറിയുന്നതിന് ആദ്യ
മായി ആ വാക്യത്തിലെ പദങ്ങളുടെ അര്‍ത്ഥം യഥാവിധി
അറിയുകയാണ് വേണ്ടത്. തത്, ത്വം (അത്, നീ) എന്നീ വാക്കുകള്‍
യഥാക്രമം പരമാത്മാവിനെയും ജീവാത്മാവിനെയും കുറിക്കുന്നു.
“അസി” എന്ന പദം ഇവ രണ്ടിന്റെയും ഐക്യത്തെയും വ്യക്ത
മാക്കുന്നു.
14.
ശ്രീരാമഗീത അര്‍ത്ഥസഹിതം
പ്രത്യക്പരോക്ഷാദി വിരോധമാത്മനോ-
ര്‍വിഹായ സംഗൃഹ്യ തയോഷശ്ചിദാത്മതാം
സംശോധിതാം ലക്ഷണയാ ച ലക്ഷിതാം
ജ്ഞാത്വാ സ്വമാത്മാനമഥാദ്വയോ ഭവേത് 26
ജീവാത്മപരമാത്മാക്കളുടെ വിരുദ്ധസ്വഭാവങ്ങളായ പ്രത്ൃക്ഷത്വം,
പരോക്ഷത്വം മുതലായവയെ നിഷേധിച്ച്, ഭാഗത്യാഗലക്ഷണ ഉപ
യോഗിച്ച് അവയുടെ ചൈതനൃസ്വരൂപത്തെ പരിശോധിച്ച് സ്വയം
അറിഞ്ഞ് അദ്വയനായി ഭവിക്കൂ.
(അിവ്ഥത്മാവ് ത്വക്കും, കഞ്ങിജ്ഞനും, സ്ധംസ്ധാതി്യും
ചരമ്മ7തമന്ും അഫുര്ണ്ണനും ആയിരിക്കെ പരമാത്മാ ചര്രഥകഷ്ും,
സര്വൃജ്ഞന്മും, നിത്യമുക്തന്ും, അചത്മ?തനും, എരീണ്ണന്ുമാണ്.
എന്താത് ഈ ദ്യത്വാന്സങ്ങകെല്ലഥാം അവയുടെ ഉപചാഗിതചത്തിത്മ
മഠ്രത്മാങഞ്. ശരാത്മനോങ്ുദ്ഥികളഥാകുന്ന ഉചാഗികശിക്കതന്തമായ
ചൈതന്പ്യതെമ കങ്ഞക്കു്‌ലെട്ടുതമാത് ജ7വഗത്മാവും പരമാത്മാവും
തമ്മ?ത്മ് യാതൊരു ഭേദദുമ്ല. മഹംവഥഷ്യദ്ഥ്ചാരമം എനാ
(ച്രകിയയിഷുടെയാണ് ഇതു നിശ്ചയിക്കുന്നത്. ഇതെങ്ങനെയാണ്
ചെയ്യേണ്ടതെന്ത് അടുത്ത ശ്ലോകത്തിതി വ്ഥിവതിക്കുത്തു.
ഏകാത്മകത്വാജ്ജഹതീ ന സംഭവേ-
ത്തഥാജഹല്ലക്ഷണതാ വിരോധതഃ
സോ;യമ്പദാര്‍ഥാവിവ ഭാഗലക്ഷണാ
യുജ്യേത തത്ത്വംപദയോരദോഷതഃ 27
ജീവാത്മപരമാത്മാക്കളുടെ അഭിന്നത കാരണം ഈ പ്രകൃതത്തില്‍
ജഹതീ എന്ന ലക്ഷണ അനുയോജ്യമല്ല. അതുപോലെ ജീവാത്മാ
വും പരമാത്മാവും തമ്മിലുള്ള വൈരുദ്ധ്യം കാരണം അജഹല്‍
ലക്ഷണയും ഈ സന്ദര്‍ഭത്തില്‍ യുക്തമല്ല. “അവന്‍ ഇവനാണ്
15
ശ്രീരാമഗീത അര്‍ത്ഥസഹിതം
എന്ന വാകൃത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കാനുപയോഗിക്കുന്ന
ഭാഗലക്ഷണ അഥവാ ഭാഗത്യാഗലക്ഷണയാണ് തത്, ത്വം എന്നീ
പദങ്ങളുടെ അര്‍ത്ഥം ശരിയായി നിര്‍ണ്ണയിക്കുന്നതിന് അനുയോജ്യ
മായത്.
(തത്ഥമമ്സി എസ വാാക്യത്മിമെ തത്, ത്വാ എനാ? ചദങ്ങളുടെ
അര്ത്ഥം നാര്ണ്ണുയച്' ശേഷ അന്ധ? പരത്ത/മ്റെ അതര്ത്ഥം
ന്നിശ്ച/യിക്കുവ്ഥദി ൧ക/ണ ഉപയോഗിച്ച് വിശകലനം ചെയ്യണം.
അച്ഛേേശ് ഭാഗത ഠഗലകഷണായാണങ് ഈ സാദര്‍്ഭത്മിത്മി (ചസ്സക്തം
എസത്മറി/യാറ?് കഴിയും. സ്വേ ദേവദതമ7 എന്നാ ല്രസ്സദ്ഥമഥയ
൫ ഘഗാന്തമാണ് ഭാഗത്യഠാഗചകലണയ്ക്ക് ഉദ്ഥഹതണമായ?
സ്ഥികതിക്കുന്നത്. “താഥദമ സനേോരത്മതെ പറഞ്ഞു കേട്ടിട്ടുള്ള
ദേവദത്മനാകങ് തമ്മ മുന്തി നിത്്ക്കുന്ന ഈ ഫുരുഷതീ' എന്നു
നിശ്ച്/യിക്കുനാത?ന് ഭാഗത്യഠാഗ്ലകണ ത്മവശ്വമാണ്. ഈ ൧൭൭൧൭
അമുസ്സതിച്ച് മഹാഥറഥഥഷ്യത്തെ ൨/ശകഷ/നം ചെയ്യുമ്മോള്‍,
മ7വഗത്മാവ്ലും പരമാത്മാവും തമക്മ?ത് ഭേദമുളൂള ത്ാാശങ്ങളെ
ത്യകകിച്ചിട് താവ തമ്മി േദമിാതമ അംശമായ ചൈതന്യത്തെ
22/ത2 സ്ഥഥ്കതിക്കുത്നു. താതേഗടെ ജ/വഗത്മചരമറഥമെത്മെഷ്യം
സ്ധിദ്ഥമാകുന്നു.?
രസാദിപഞ്ചീകൃതഭൂതസംഭവം
ഭോഗാലയം ദുഃഖസുഖാദികര്‍മണാം
ശരീരമാദ്യന്തവദാദികര്‍മജം
മായാമയം സ്ഥൂലമുപാധിമാത്മനഃ 28
സൂക്ഷ്മം മനോബുദ്ധിദശ്രേനദ്രിയൈര്യുതം
പ്രാണൈരപഞ്ചീകൃതഭൂതസംഭവം
ഭോക്തുഃ സുഖാദേരനുസാധനം ഭവേ-
ച്ചരീരമനൃദ്വിദുരാത്മനോ ബുധാഃ 29
16
ശ്രീരാമഗീത അര്‍ത്ഥസഹിതം
ഭൂമി മുതലായ പഞ്ചഭൂതങ്ങളില്‍നിന്നുണ്ടായതും, ജീവന്‍ സ്വകര്‍മ്മ
ഫലമായുള്ള സുഖദുഃഖാദികളനുഭവിക്കാനുള്ള ഇടവും, ജനന
മരണങ്ങളുള്ളതും, കര്‍മ്മഫലം ഹേതുവായി ഉണ്ടാകുന്നതും
മായാമയവുമായ ശരീരം സ്ഥൂലശരീരമെന്നും, മനസ്സ്, ബുദ്ധി,
അഞ്ചു ജ്ഞാന്നേന്ദ്രിയങ്ങള്‍, അഞ്ചു കര്‍മ്മ്േന്രിയങ്ങള്‍, പ്രാണന്മാര്‍
എന്നിവയോടുകൂടിയതും, സൂക്ഷ്മമായ പഞ്ചഭൂതങ്ങളില്‍നിന്നുണ്ടാ
യതും, സ്ഥൂലശരീരത്തോടു ചേര്‍ന്നിരിക്കുമ്പോള്‍ സുഖദുഃഖങ്ങള്‍
അനുഭവിക്കുന്നതിനുള്ള ഉപകരണവുമായ ശരീരം ജീവന്റെ
സൂക്ഷ്മശരീരമെന്നും ജ്ഞാനികള്‍ അറിയുന്നു.
അനാദ്യനിര്‍വാച്യമപീഹ കാരണം
മായാപ്രധാനം തു പരം ശരീരകം
ഉപാധിഭേദാത്തു യതഃ പൃഥക്സ്ഥിതം
സ്വാത്മാനമാത്മന്യവധാരയേത്ക്രമാത് 30
ആദിയില്ലാത്തതും, സത്യമോ അസത്യമോ എന്നു നിര്‍വവചിക്കാ
നാവാത്തതും, അജ്ഞാനരൂപവും സ്ഥൂലസൂക്ഷമശരീരങ്ങളേക്കാള്‍
ശ്രേഷ്ഠവുമായ മൂന്നാമതൊരു ശരീരമുണ്ട്. അതാണ് കാരണ
ശരീരം. ഈ മൂന്നു ശരീരങ്ങളില്‍നിന്നും ഭിന്നനായ ആത്മാവില്‍
അവയെ ക്രമത്തില്‍ വിലയിപ്പിക്കുക.
കോശേഷ്വയം തേഷു തു തത്തദാകൃതി-
ര്‍വിഭാതി സംഗാത്സ്ഫടികോപലോ യഥാ
അസംഗരൂപോഴ;/യമജോ യതോ്‌ദ്വയോ
വിജ്ഞായതേ7"സ്മിന്‍ പരിതോ വിചാരിതേ 31
ചുവന്ന പുഷ്പത്തിനോട ചേര്‍ന്നിരിക്കുന്ന ഒരു സ്ഫടികക്കല്ല്
ചുവന്ന നിറമുള്ളതായി കാണപ്പെടുന്നതുപോലെ. പഞ്ചകോശങ്ങളു
മായുള്ള സാമീപ്യംമൂലം ആത്മാവിനും അവയുടെ ഗുണങ്ങളുള്ള
17
ശ്രീരാമഗീത അര്‍ത്ഥസഹിതം
തായി തോനപ്പെടുന്നു. ശരിയായി വിചാരം ചെയ്യുമ്പോള്‍
ആത്മാവ് അസംഗനും, ജനനമില്ലാത്തവനും, അദ്വയനുമാണെന്ന
ജ്ഞാനമുണ്ടാകുന്നു.
ബുദ്ധേസ്ത്രിധാ വൃത്തിരപീഹ ദൃശ്യതേ
സ്വപ്നാദിഭേദേന ഗുണ്തര്രയാത്മനഃ
അന്യോന്യതോ7സ്മിമ്പ്യഭിചാരിതോ മൃഷാ
നിത്യ പരേ ബ്രഹ്മണി കേവലേ ശിവേ 32
ര്രിഗുണങ്ങളുടെ പ്രഭാവത്താല്‍ ബുദ്ധിയ്ക്ക് ജാഗ്രത്, സ്വപ്നം,
സുഷുപ്തി എന്നിങ്ങനെ മൂന്നു വൃത്തികള്‍ അനുഭവപ്പെടുന്നു.
എന്നാല്‍ അവ പരസ്പരം ഖണ്ഡിക്കുന്നതിനാല്‍, അവ മൂന്നും
നിത്യനും കേവലനും ശിവസ്വരൂപനുമായ പരമാത്മാവില്‍ അനുഭവ
പ്പെടുന്ന മിഥ്യ മാത്രമാണ്.
ദേഹേന്ദ്രിയപ്രാണമനശ്ചിദാത്മനാം
സംഘാദജ്രസം പരിവര്‍തതേ ധിയഃ
വൃത്തിസ്തമോമൂലതയാജ്ഞലക്ഷണാ
യാവദ്ഭവേത്താവദസഈ ഭവോദ്ഭവഃ 33
തമോഗുണാധിക്ൃയത്താല്‍ അജ്ഞാനത്തിനു വശപ്പെട്ട ബുദ്ധിയുടെ
വൃത്തി ദേഹം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, മനസ്സ്, ചൈതന്യരൂപനായ
ജീവന്‍ എന്നിവയുടെ സംഘാതവുമായി താദാത്മ്യം പ്രാപിച്ച്
നിരന്തരം മാറിക്കൊണ്ടിരിക്കുന്നിടത്തോളം കാലം ജീവന്‍ ഈ
സംസാരം നിലനില്‍ക്കുകതന്നെ ചെയ്യും.
നേതിപ്രമാണേന നിരാകൃതാഖിലോ
ഹൃദാ സമാസ്വാദിതചിദ്ഘനാമൃതഃ
18
ശ്രീരാമഗീത അര്‍ത്ഥസഹിതം
ത്യജേദശേഷം ജഗദാത്തസ്ര്ദസം
പീത്വാ യഥാംഭഃ പ്രജഹാതി തത്ഫലം 34.
മധുരമായ കരിക്കിന്‍നീര്‍ കുടിച്ചിട്ട് കരിക്ക് ഉപേക്ഷിക്കുന്നതു
പോലെ നേതി നേതി എന്ന ശ്രുതിവാകൃത്താല്‍ എല്ലാ ഉപാധി
കളുമായുള്ള താദാത്മ്യം നിരാകരിച്ച് അമൃതസ്വരൂപവും ശുദ്ധ
ചൈതന്യവുമായ ആത്മാവാണു താന്‍ എന്നറിഞ്ഞ് ആത്മസത്ത
യുടെ ആനന്ദരസം സ്വഹൃത്തില്‍ ആസ്വദിച്ച് ജ്ഞാനി സകല
ജഗത്തിനെയും തൃജിക്കണം.
കദാചിദാത്മാ ന മൃതോ ന ജായതേ
ന ക്ഷീയതേ നാപി വിവര്‍ധതേ"നവഃ
നിരസ്തസര്‍വാതിശയഃ സുഖാത്മകഃ
സ്വയാംപ്രഭ സര്‍വഗതോ;"യമദ്വയഃ 35
ആത്മാവ് ഒരിക്കലും മരിക്കുകയോ, ജനിക്കുകയോ, ക്ഷയിക്കുക
യോ, വളരുകയോ ചെയുന്നില്ല. ആത്മാവ് പുതിയതോ പഴയതോ
അല്ല (കാലാതീതനാണെന്നു സാരം). ആത്മാവ് സര്‍വൃശ്രേഷ്ഠനും,
സുഖസ്വരൂപനും, സ്വയം പ്രകാശിക്കുന്നവനും (തന്നെ അറിയുവാന്‍
മറ്റൊന്നിന്റെ ആവശ്യമില്ലാത്തവനും), സര്‍വ്വവ്യാപിയും അദ്വയനു
മാണ്.
ഏവംവിധേ ജ്ഞാനമയേ സുഖാത്മകേ
കഥം ഭവോ ദുഃഖമയഃ പ്രതീയതേ
അജ്ഞാനതോ;ധ്യാസവശാത്പ്രകാശതേ
ജ്ഞാനേ വിലീയേത വിരോധതഃ ക്ഷണാത് 36
ഇപ്രകാരമുള്ള ജ്ഞാനമയനും സുഖസ്വരൂപനുമായ ആത്മാവില്‍
ദുഃഖമയമായ സംസാരം കാണപ്പെടുന്നതെങ്ങനെ? അജ്ഞാനം
19
ശ്രീരാമഗീത അര്‍ത്ഥസഹിതം
മൂലം ഉണ്ടാകുന്ന അധ്യാസം ഹേതുവായിട്ടാണ് ഇതു സംഭവിക്കു
ന്നത്. ജ്ഞാനം ഉദിക്കുമ്പോള്‍ അതുമായുള്ള വൈരുധ്യം മൂലം
സംസാരം തത്ക്ഷണം വിലയിക്കുന്നു.
യദന്യദന്യര്ര വിഭാവ്യതേ ക്രമാ-
ദധ്യാസമിത്യാഹുരമും വിപശ്ചിതഃ
അസര്‍പഭൂതേ"ഹിവിഭാവനം യഥാ
രജ്ജ്വാദികേ തദ്വദപീശ്വരേ ജഗത് 37
ഭ്രമം മൂലം ഒരു വസ്തുവില്‍ മറ്റൊന്നിനെ ഭാവന ചെയ്യുന്നതിനെ
ജ്ഞാനികള്‍ അദ്ധ്യാസം എന്നു പറയുന്നു. സര്‍പ്പമല്ലാത്ത കയര്‍,
പൂമാല മുതലായവയില്‍ പാമ്പിനെയും ഈശ്വരനില്‍ ജഗത്തി
നെയും വിഭാവനം ചെയുന്നത് ഇത്തരത്തിലുള്ള അദ്ധ്യാസമാണ്.
വികല്പമായാരഹിതേ ചിദാത്മകേ?-
ഹങ്കാര ഏഷ പ്രഥമഃ പ്രകല്‍പിതഃ
അധ്യാസ ഏവാത്മനി സര്‍വകാരണേ
നിരാമയേ ബ്രഹ്മണി കേവലേ പരേ 38
വികല്പവും, മായയുമില്ലാത്തതും ചൈതന്യാത്മകവും, സര്‍വ്വ
കാരണവും, നിരാമയവും, കേവലവും, പരമവുമായ ആത്മാവില്‍
ആദ്യം അഹങ്കാരം കല്‍്പിക്കപ്പെടുന്നു. ഇതാണ് അദ്ധ്യാസത്തിന്റെ
ആരംഭം.
ഇച്ഛാദിരാഗാദി സുഖാദിധര്‍മികാഃ
സദാ ധിയഃ സംസ്ൃതിഹേതവഃ പരേ
യസ്മാത്പ്രസുപ്ത തദഭാവതഃ പരഃ
സുഖസ്വരൂപേണ വിഭാവ്യതേ ഹി നഃ 39
20
ശ്രീരാമഗീത അര്‍ത്ഥസഹിതം
ബുദ്ധിയുടെ ധര്‍മ്മങ്ങളായ ഇച്ഛ, രാഗം, സുഖം എന്നിവയാണ്
പരമാത്മാവില്‍ സംസാരം അദ്ധ്യാസം പചെയ്യപ്പെടുന്നതിനുള്ള
ഹേതുക്കള്‍. എന്തെന്നാല്‍ സുഷുപ്തിയില്‍ ബുദ്ധിയുടെ ഈ
വൃത്തികള്‍ നിലയ്ക്കുമ്പോള്‍ സംസാരവും നിലയ്ക്കുകയും
ആത്മാവ് സുഖസ്വരൂപനായി വിളങ്ങുകയും ചെയുന്നു.
അനാദ്യവിദ്യോദ്ഭവബുദ്ധിബിംബിതോ
ജീവപ്രകാശോയമിതീര്യതേ ചിതഃ
ആത്മാധിയഃ സാക്ഷിതയാ പൃഥക്സ്ഥിതോ
ബുദ്ധ്യാപരിച്ഛിന്നപരഃ സ ഏവ ഹി 40
അനാദിയായ അജ്ഞാനത്തില്‍നിന്നു ജനിച്ച ബുദ്ധിയില്‍ പ്രതി
ബിംബിക്കുന്ന ആത്മചൈതന്യമാണ് ജീവന്‍. ബുദ്ധിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷിയായും, ബുദ്ധിയില്‍നിന്നു ഭിന്നനാ
യും, ബുദ്ധിയാല്‍ അപരിച്ഛിന്നനായും നില്‍ക്കുന്ന ചൈതന്യമാണ്
പരമാത്മാവ്.
ചിദ്ബിംബസാക്ഷ്യാത്മധിയാം പ്രസംഗത--
സ്ത്വേക്രത വാസാദനലാക്തലോഹവത്
അന്യോന്യമധ്യാസവശാത്പ്രതീയതേ
ജഡാജഡത്വം ച ചിദാത്മചേതസോഃ 4]
തീയില്‍പ്പെട്ട ഇരുമ്പുഗോളം പോലെ, ചിദാഭാസനും സാക്ഷി
യുമായ ആത്മാവും ബുദ്ധിയും ഒരുമിച്ചിരിക്കുന്നതിനാല്‍ പരസ്പര
മുള്ള അദ്ധ്യാസം മൂലം പചിദാത്മാവിന്റെയും ബുദ്ധിയുടെയും
ധര്‍മ്മങ്ങളായ ജഡത്വവും, ചേതനയും അവ പരസ്പരം സ്വീകരി
ചുതുപോലെ കാണപ്പെടുന്നു. (ചൈതന്ധ്യസ്വരുപമാഥായ തആമത്മഥവ്
മഡഥമായും, ജഥ്ഥമായ ഒമുദ്ഥ് ഛിത്തരുചമായും കാങഞ്ചച്ലെഴുമ്മു
ലെന സ്ധാരം.
21.
ശ്രീരാമഗീത അര്‍ത്ഥസഹിതം
ഗുരോഃ സകാശാദപി വേദവാക്ൃതഃ
സഞ്ജാതവിദ്യാനുഭവോ നിരീക്ഷ്യ തം
സ്വാത്മാനമാത്മസ്ഥമുപാധിവര്‍ജിതം
തൃയജേദശേഷം ജഡമാത്മഗോചരം 42
ഗുരുവില്‍നിന്നും, വേദവാക്യങ്ങളില്‍നിന്നും ആത്മസ്വരൂപത്തെ
അനുഭവിച്ചറിഞ്ഞിട്ട് ഉപാധിരഹിതനും അന്തര്യാമിയുമായ ആ
ആത്മാവാണു താന്‍ എന്നു കണ്ടിട്ട്, ജ്ഞാനി ജഡവും
ദൃശ്യവുമായ എല്ലാം ത്ൃജിക്കണം.
പ്രകാശരൂപോ;7"ഹമജോ7ഹമദ്വയോ;-
സകൃദ്വിഭാതോഹമതീവ നിര്‍മലഃ
വിശുദ്ധവിജഞാനഘനോ നിരാമയഃ
സമ്പൂര്‍ണ ആനന്ദമയോ;7ഹമമക്രിയഃ 4.3
“ഞാന്‍ ജ്യോതിസ്വരൂപനും, ജനനമില്ലാത്തവനും, അദ്വയനും, സദാ
പ്രകാശിക്കുന്നവനും, അതൃന്തം ശുദ്ധനും, ശുദ്ധബോധസ്വരൂപനും,
ദുഃഖരഹിതനും, പൂര്‍ണ്ണമായും ആനന്ദമയനും, അകര്‍ത്താവുമാ
കുന്നു.”
സദൈവ മുക്തോ;"ഹമചിന്ത്യശക്തിമാ-
നതീന്ദ്രിയജ്ഞാനമവിക്രിയാത്മകഃ
അനന്തപാരോ'ഹമഹര്‍നിശം ബുഥൈ-
ര്‍വിഭാവിതോ;"ഹം ഹൃദി വേദവാദിഭിഃ 44
“ഞാന്‍ സദാ മുക്തനും, അചിന്ത്യമായ ശക്തിയുള്ളവനും, ഇന്ദ്രിയാ
തീതജ്ഞാനമുള്ളവനും, മാറ്റമില്ലാത്തവനും, അനന്തനും, വേദാ
ദ്ധ്യയനതല്പരരായ ആത്മജ്ഞാനികള്‍ സദാ ഹൃത്തില്‍ ധ്യാനി
22
ശ്രീരാമഗീത അര്‍ത്ഥസഹിതം
ക്കുന്നവനുമാകുന്നു.” (മ്മല്ചറഞ്ഞ രണ്ടു ശ്ലോകങ്ങളിത് പറഞ്ഞ
വ്ഥിഗം ജ്ഞാന? സ്യം അറിയണം എന്നു സ്ാ൭ം).
ഏവം സദാത്മാനമഖണ്ഡിതാത്മനാ
വിചാരമാണസ്യ വിശുദ്ധഭാവനാ
ഹന്യാദവിദ്യാമചിരേണ കാരകൈഃ
രസായനം യദ്വദുപാസിതം രുജഃ 45
സമര്‍ത്ഥന്മാരായ വൈദ്യന്‍ നല്കിയ മരുന്ന് രോഗത്തെയെന്ന
പോലെ, മേല്പറഞ്ഞപ്രകാരം ഏകാഗ്രമായ ബുദ്ധിയോടെ
നിരന്തരം ആത്മവിചാരം ചെയുന്നവന്റെ ശുദ്ധഭാവന (ആത്മാകാര
വൃത്തി) വേഗംതന്നെ അജ്ഞാനത്തെ ഇല്ലാതാക്കുന്നു.
വിവിക്ത ആസീന ഉപാരതേന്ദ്രിയോ
വിനിര്‍ജിതാത്മാ വിമലാന്തരാശയഃ
വിഭാവയേദേകമനന്യസാധനോ
വിജ്ഞാനദ്യക്കേവല ആത്മസംസ്ഥിതഃ 46
ഏകാന്തത്തില്‍ വസിക്കുന്നവനും, ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍
നിന്ന് പിന്‍തിരിച്ചവനും, ശരീരമനോബുദ്ധികളെ പൂര്‍ണ്ണമായും
നിയ്രന്ത്രിച്ചവനും, ശുദ്ധമായ അന്തഃകരണത്തോടുകൂടിയവനും
ആത്മാവില്‍ നിഷ്ഠയുള്ളവനും, ജ്ഞാനമാകുന്ന ദൃഷ്ടിയുള്ളവനു
മായ ഒരുവന്‍ മറ്റുള്ള ഒന്നിനെയും ആശ്രയിക്കാതെ ഏകമായ
ആത്മാവിനെ വിഭാവന ചെയുണം (താനീ സ്ഥയം തതാങെന്മു
ദരീശിക്കണാ).
വിശ്വം യദേതത്പരമാത്മദര്‍ശനം
വിലാപയേദാത്മനി സര്‍വകാരണേ
23
ശ്രീരാമഗീത അര്‍ത്ഥസഹിതം
പൂര്‍ണശ്ചിദാനന്ദമയോ;7വതിഷ്ഠതേ
ന വേദ ബാഹ്യം ന ച കിഞ്ചിദാന്തരം 47
ഈ വിശ്വം വാസ്തവത്തില്‍ പരമാത്മാവിന്റെ പ്രകടനം തന്നെ
യാകുന്നു. അതിനാല്‍ ജിജ്ഞാസു വിശ്വത്തിനെ സര്‍വ്വകാരണമായ
ആത്മാവില്‍ വിലയിപ്പിക്കണം. അപ്പോള്‍ അവന്‍ അകമേയും
പുറമേയും മറ്റൊന്നിനെയും അറിയാതെ പൂര്‍ണ്ണനും ചിദാനന്ദ
മയനുമായി വര്‍ത്തിക്കുന്നു.
പൂര്‍വം സമാധേരഖിലം വിചിന്തയേ-
ദോങ്കാരമാത്രം സചരാചരം ജഗത്
തദേവ വാച്യം പ്രണവോ ഹി വാചകോ
വിഭാവ്ൃയതേ7ജ്ഞാനവശാന്ന ബോധതഃ 48
സമാധി അനുഭവം ഉണ്ടാകുന്നതുവരെ ഒരുവന്‍ ചരാചരപ്രപഞ്ച
ത്തെ മുഴുവന്‍ ഓംകാരം മാര്തമായി ഭാവന ചെയുണം. എന്തെ
ന്നാല്‍ ഓംകാരം പ്രപഞ്ചത്തിന്റെ വാചകവും, പ്രപഞ്ചം ഓംകാര
ത്തിന്റെ വാച്യവുമാണ്. എന്നാല്‍ ഈ ഭാവന പോലും അജ്ഞാനം
മൂലമുള്ളതാണ്. ആത്മബോധത്തില്‍നിന്നുണ്ടാകുന്നതല്ല. (ആത്മ
ബോധം ഉദിച്ചാല്‍ പിന്നെ ദൃക് ദൃശ്യഭേദമില്ലാത്തതുകൊണ്ട് ഈ
ഭാവന പോലും സാദ്ധ്യമല്ലെന്നു സാരം).
അകാരസംജ്ഞഃ പുരുഷോ ഹി വിശ്വകോ
ഹ്യുകാരകസ്തൈജസ ഈര്യതേ ക്രമാത്
പ്രാജേഞാ മകാരഃ പരിപഠ്യത്ത്യ"ഖിലൈഃ
സമാധിപൂര്‍വം ന തു തത്ത്വതോ ഭവേത് 49
അകാരം വിശ്വനെയും, ഉകാരം തൈജസനെയും, മകാരം പ്രാജ്ഞ
നെയും പ്രതിനിധീകരിക്കുന്നു. (സ്ഥുഥ; സ്ധുകഷ്മ, കാരണഞാശരദ്ത
24.
ശ്രീരാമഗീത അര്‍ത്ഥസഹിതം
്ങകളുമായ?7 താദാത്മ്യപ്ലെട്ടുന്ന ജീവത് ഈ മുന്നവസ്ഥകക്കിത്
യ്ഥാഠ്രകമാ ൨൧7ശ്/ന൯ തൈജസ്സന്, (പഥാജ്ഞറ് എമാ? ചേരുക
അവിയച്ലെട്ടുമ്മു?. എന്നാല്‍ ഈ ഭേദങ്ങള്‍ വാസ്തവത്തില്‍
ഉള്ളതല്ല, സമാധി അനുഭവം ഉണ്ടാകുന്നതുവരെ മാര്രമേ ഇവ
നിലനിലല്‍്ക്കുന്നുള്ളൂ.
വിശ്വം ത്വകാരം പുരുഷം വിലാപയേ-
ദുകാരമധ്യേ ബഹുധാ വ്യവസ്ഥിതം
തതോ മകാരേ പ്രവിലാപ്യ തൈജസം
ദ്വിതീയവര്‍ണം പ്രണവസ്യ ചാന്തിമേ 50
മകാരമപ്യാത്മനി ചിദ്ഘനേ പരേ
വിലാപയേത്പ്രാജ്ഞമപീഹ കാരണം
സോഴ4്യ7'ഹം പരം ബ്രഹ്മ സദാ വിമുക്തിമ-
ദ്വിജ്ഞാനദ്യങ് മുക്ത ഉപാധിതോ;7മലഃ ടി
നാനാരൂപത്തില്‍ സ്ഥിതിചെയ്യുന്നവനും അകാരത്താല്‍ സൂചിപ്പിക്ക
പ്പെടുന്നവനുമായ വിശ്വനെ ഉകാരത്തില്‍ വിലയിപ്പിക്കണം. പിന്നീട
ഓംകാരത്തിന്റെ ദ്വിതീയവര്‍ണമായ ഉകാരത്തെ (അതു സൂചി
പ്പിക്കുന്ന തൈജസനെ) അന്ത്യവര്‍ണ്ണമായ മകാരത്തില്‍ വിലയി
പ്പിച്ച്, മകാരത്തിനെ (അഥവാ അതു സൂചിപ്പിക്കുന്ന ര്രാജ്ഞനെ)
ബോധസ്വരൂപമായ ആത്മാവില്‍ വിലയിപ്പിക്കണം. പിന്നീട, “ഞാന്‍
സദാ വിമുക്തനും, ജ്ഞാനമാകുന്ന ദൃഷ്ടിയുള്ളവനും, എല്ല ഉപാധി
കളില്‍നിന്നു മുക്തനും, നിര്‍മ്മലനുമാണ്” എന്നു സാക്ഷാത്
ക്കരിക്കണം.
ഏവം സദാ ജാതപരാത്മഭാവനഃ
സ്വാനന്ദതുഷ്ടഃ പരിവിസ്മൃതാഖിലഃ
25
ശ്രീരാമഗീത അര്‍ത്ഥസഹിതം
ആസ്തേ സ നിത്യാത്മസുഖ്പ്രകാശകഃ
സാക്ഷാദ്ധിമുക്തോ"ചലവാരിസിന്ധുവത് 52
ഇപ്രകാരം പരമാത്മാസ്വരൂപത്തെ സാക്ഷാത്ക്കരിച്ചവനും സ്വാത്മാ
വില്‍ ആനന്ദത്തെ അനുഭവിക്കുന്നവനും, മറ്റെല്ലാം മറന്നവനുമായ
ഒരുവന്‍ തിരകളൊടുങ്ങിയ ശാന്തസമുദ്രം പോലെ തികച്ചും മുക്ത
നായി, നിത്യമായ ആത്മസുഖത്തില്‍ മുഴുകി, അതിനെ പ്രകാശി
പ്പിക്കുന്നവനായി വിരാജിക്കുന്നു.
ഏവം സദാഭ്യസ്തസമാധിയോഗിനോ
നിവ്ൃത്തസര്‍വ്വേന്ദ്രിയഗോചരസ്യ ഹി
വിനിര്‍ജിതാശേഷരിപോരഹം സദാ
ദൃശ്യോ ഭവേയം ജിതഷഡ്ഗുണാത്മനഃ 53
ഇപ്രകാരം സദാ സമാധിയോഗമഭ്ൃസിക്കുന്നവനും, സകല ഇന്ദ്രിയ
വിഷയങ്ങളില്‍നിന്നും വിരമിച്ചവനും, കാമക്രോധാദി രിപുക്കളെ
അശേഷം ജയിച്ചവനും, ആറു ഭാവവികാരങ്ങളെ ജയിച്ചവനുമായ
യോഗിയ്ക്ക് ഞാന്‍ സദാ ദൃശ്യനാകുന്നു.
(കമം, ദ്രക്ഠാഥം, മ്േഗോേഭം, മോഹം, മദം, മാത്തത്വം എന്നിവയാണ്
൧൧൧ തിചുക്കശീ അഥവഥ സാാഗകമ്റെ ആരു ശ്രത്തുക്കശ്. ഗുണം
എനാ ചത്തത് വകാരം എനാ താരീത്ഥമുണ്ട്. അതുകൊണ്ട്
മു7വ്ററെ ഷ്ഥ് റ7കാരങ്ങള്ഥണ് ഫഷഗഥ്ഥ്ഗുണങ്ങളെന്നു കരുത.
ഉണ്ടായിരിക്കുക, ജനിക്കുക, വളരുക, മഠാറിക്കെറങ്ടിതിക്കുക,
ക/യിക്കുക, നശിക്കുക എന്തി യാണ് ത്മറു ഭാവഥ്ഥികാരങ്ങശി.
ക്രന്മിയങ്ങളെനാ അഭീത്ഥത്മ?ത് ഗുണം എനാ ചം ഭഗവശ്ഗാിതയിത്
ഉപയോഗിച്ചിട്ട് അതുകൊണ്ട് തമ്മ/ന്ദിയങ്ങളും മനസ്സും
ചേരീനാതാണ് ഷഡ്ഥ്ഗുണങ്ങകെന്നും വ്്യ്യെൊനിക്കാം.?
26
ശ്രീരാമഗീത അര്‍ത്ഥസഹിതം
ധ്യാത്വൈവമാത്മാനമഹര്‍നിശം മുനി-
സ്തിഷ്ഠേത്സദാ മുക്തസമസ്തബന്ധനഃ
പ്രാരബ്ദമശ്നന്നഭിമാനവര്‍ജിതോ
മയ്യേവ സാക്ഷാത്പ്രവിലീയതേ തതഃ ൭4
ഇപ്രകാരം രാപകല്‍ ആത്മാവിനെ ധ്യാനിച്ചുകൊണ്ട്, ശരീരം,
മനസ്സ് തുടങ്ങിയവയാണ് താനെന്നുള്ള അഭിമാനമില്ലാത്തവനായി
(അവയില്‍ താദാത്മ്യബുദ്ധി ഇല്ലാത്തവനായി, ്പാരബ്ദകര്‍മ്മഫലം
അനുഭവിച്ചുകൊണ്ട് മുനി സദാ സമസ്തബന്ധനങ്ങളില്‍നിന്നും
മുക്തനായി സ്ഥിതിചെയുണം. പിന്നീട (ശരീരം വെടിഞ്ഞതിനു
ശേഷം) അയാള്‍ എന്നില്‍ത്തന്നെ വിലയിക്കുന്നു.
ആദാ ച മധ്യ്യേ ച തഥൈവ ചാന്തതോ
ഭവം വിദിത്വാ ഭയശോകകാരണം
ഹിത്വാ സമസ്തം വിധിവാദചോദിതം
ഭജേത്സ്വമാത്മാനമഥാഖിലാത്മനാം 55
സംസാരം ആദ്യാവസാനവും മദ്ധ്യത്തിലും ഭയത്തിനും ശോകത്തി
നും കാരണമാണ് എന്നറിഞ്ഞ്, ശാസ്ര്രവിഹിതമായ സകലകര്‍മ്മ
ങ്ങളെയും വെടിഞ്ഞ് അയാള്‍ സകലചരാചരങ്ങളുടെയും അന്തരാ
ത്മാവായ സ്വാത്മാവിനെ ഭജിക്കട്ടെ.
ആത്മന്യഭേദേന വിഭാവയന്നിദം
ഭവത്യഭേദേന മയാത്മനാ തദാ
യഥാ ജലം വാരിനിധൌ യഥാ പയഃ
ക്ഷീരേ വിയദ്ധ്യോമ്ന്യനിലേ യഥാനിലഃ 56
സമുക്രത്തില്‍ചെന്നുചേരുന്ന ജലം പോലെ, പാലില്‍ ചേരുന്ന പാലു
പോലെ, ആകാശത്തില്‍ ചേരുന്ന ആകാശം പോലെ, വായുവില്‍
27
ശ്രീരാമഗീത അര്‍ത്ഥസഹിതം
ചേരുന്ന വായു പോലെ, ഇക്കാണുന്നതെല്ലാം സ്വാത്മാവില്‍നിന്നു
ഭിന്നമല്ലെന്നറിയുന്നതോടെ മുനി എന്നില്‍നിന്നു ഭിന്നനല്ലാതാ
കുന്നു.
ഇത്ഥം യദീക്ഷേത ഹി ലോകസംസ്ഥിതോ
ജഗന്മയഷൈവേതി വിഭാവയന്മുനിഃ
നിരാകൃതത്വാച്രുതിയുക്തിമാനതോ
യഥഗേന്ദുഭേദോ ദിശി ദിഗ്ഭ്രമാദയഃ 57
കണ്ണിന് രോഗമുള്ളവനാല്‍ കാണപ്പെടുന്ന ഇരട്ട ചന്ദ്രബിംബവും,
അന്ധകാരത്തിലുണ്ടാകുന്ന ദിഗ്രരമവും എപ്രകാരം മിഥ്യയാണോ
അപ്രകാരംതന്നെ ശ്രുതി, യുക്തി എന്നിവയാല്‍ നിരാകരിക്കപ്പെട്ട
തായ ഈ ജഗത്തും മിഥ്യ മാര്രമാണ് എന്ന് വിഭാവന ചെയ്തു
കൊണ്ട് ഈ ലോകത്തില്‍ വസിക്കുന്ന മുനി അതിനെ കാണണം.
യാവന്ന പശ്യേദഖിലം മദാത്മകം
താവന്മദാരാധനതത്പരോ ഭവേത്
ശ്രദ്ധാലുരത്യൂര്‍ജിതഭക്തിലക്ഷണോ
യസ്തസ്യ ദൃശ്യോ/"ഹമഹര്‍നിശം ഹൃദി 58
ഈ വിശ്വം മുഴുവന്‍ ഞാന്‍ വ്യാപിച്ചിരിക്കുന്നു എന്നറിയുന്നതു
വരെ എന്നെ ആരാധിക്കുന്നതില്‍ തത്പരനായിരിക്കണം. ശ്രദ്ധാലു
വും, അതൃന്തം ശ്രേഷ്ഠമായ ഭക്തിലക്ഷണമുള്ളവനുമായവന്റെ
ഹൃദയത്തില്‍ ഞാന്‍ സദാ അനുഭവവേദ്യനാകുന്നു.
രഹസ്യമേത്ച്ചുതിസാരസംഗ്രഹം
മയാ വിനിശ്ചിത്യ തവോദിതം പ്രിയ
യസ്ത്വേതദാലോചയതീഹ ബുദ്ധിമാന്‍
സ മുച്യതേ പാതകരാശിഭിഃ ക്ഷണാത് ൭9
28
ശ്രീരാമഗീത അര്‍ത്ഥസഹിതം
അല്ലയോ വത്സാ, എന്നാല്‍ നിശ്ചയപൂര്‍വ്വം നിന്നോടു പറയപ്പെട്ട
തായ ഈ വേദസാരസംഗ്രഹം ബുദ്ധിമാനായ യാതൊരുവനാണോ
മനനം ചെയുന്നത് അവന്‍ സകല പാപസഞ്ചയങ്ങളില്‍ നിന്നും
തത്ക്ഷണം മുക്തനാകുന്നു.
ശ്രാതര്ൃദീദം പരിദൃശ്യതേ ജഗ-
ന്മായൈവ സര്‍വം പരിഹൃത്യ ചേതസാ
മദ്ഭാവനാഭാവിതശുദ്ധമാനസഃ
സുഖീ ഭവാനന്ദമയോ നിരാമയഃ 60
അനുജാ, ഈ ജഗത്തു മുഴുവന്‍ മായയെന്നറിഞ്ഞ് മനസാ
അതിനെ തൃജിച്ച് എന്നിലുറപ്പിച്ച മനസ്സോടെ നീ ആനന്ദമയനും
ദുഃഖരഹിതനുമായിത്തീരു.
യഃ സേവതേ മാമഗുണം ഗുണാത്പരം
ഹൃദാ കദാ വാ യദി വാ ഗുണാത്മകം
സോഹം സ്വപാദാഞ്ചിതരേണുഭിഃ സ്പൃശന്‍
പുനാതി ലോകത്രിതയം യഥാ രവിഃ 61
എന്നെ ഗുണരഹിതനും, ഗുണാതീതനുമായിട്ടോ, അഥവാ ഗുണ
ങ്ങളോടു കൂടിയവനായിട്ടോ യാതൊരുവനാണോ സ്വന്തം ഹൃത്തി
ല്‍ സദാ സേവിക്കുന്നത്, അവന്‍ എന്റെ സ്വരൂപം തന്നെയാകുന്നു.
അവന്‍ സൂര്യനെപ്പോലെ സ്വപാദരേണുക്കളുടെ സ്പര്‍ശം കൊണ്ട്
മൂന്നു ലോകങ്ങളെയും പവിത്രമാക്കുന്നു.
വിജ്ഞാനമേതദഖിലം ശ്രുതിസാരമേകം
വേദാന്തവേദ്യചരണേന മയൈവ ഗീതം
യഃ ശ്രദ്ധയാ പരിപഠേദ്ഗുരുഭക്തിയുക്തോ
മശ്രുപമേതി യദി മദ്വചനേഷു ഭക്തിഃ 62
29
ശ്രീരാമഗീത അര്‍ത്ഥസഹിതം
വേദാന്തത്തിലൂടെ അറിയപ്പെടുന്ന ചരണങ്ങളോടുകൂടിയവനായ
എന്നാല്‍ പറയപ്പെട്ടതും ശ്രുതിസാരവുമായ ഈ ജ്ഞാനത്തെ
മുഴുവന്‍ ഗുരുഭക്തിയുള്ള യാതൊരുവനാണോ ശ്രദ്ധയോടെയും
എന്റെ വാക്കുകളില്‍ ആദരവോടെയും പഠിക്കുന്നത് അവന്‍ എന്റെ
രൂപത്തെ പ്രാപിക്കുന്നു (പരമാത്തമൈക്യം പൂകുന്നു എന്നു സാരം).
ഇതി ശ്രീമദധ്യാത്മരാമായണേ
ഉമാമഹേശ്വരസംവാദേ ഉത്തരകാണ്ഡേ പഞ്ചമഃ സര്‍ഗഃ
സമാപ്താ ചേയം ശ്രീരാമഗീതാ
ഇപ്രകാരം ശ്രീമദ് അദ്ധ്യാത്മരാമായണത്തിലെ
ഉമാമഹേശ്വരസംവാദത്തിലെ ഉത്തരകാണ്ഡത്തിലെ അഞ്ചാം സര്‍ഗ്ഗവും
ശ്രീരാമഗീതയും സമാപിച്ചു.
30